Health

ഇവ കഴിക്കാം

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ കഴിക്കാം എട്ട് ഭക്ഷണങ്ങൾ 
 

Image credits: Getty

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങൾ. 
 

Image credits: freepik

വാൾനട്ട്

ദിവസേന വാൾനട്ട് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തിലെ ധമനികളുടെ വീക്കത്തിൽ നിന്നും സംരക്ഷിക്കും.

Image credits: Getty

ഒലീവ് ഓയിൽ

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ഒലീവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്. ടോസ്റ്റ്, വേവിച്ച പച്ചക്കറികൾ, സലാഡുകൾ എന്നിവയിൽ ഒലീവ് ഓയിൽ ചേർക്കാവുന്നതാണ്.
 

Image credits: Getty

ഓട്സ്

ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

നട്സ്

പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബര്‍, ആന്‍റിഓക്സിഡന്‍റുകളും, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ നട്സ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. 

Image credits: Getty

ഓറഞ്ച്

ഓറഞ്ചിൽ കൊളസ്ട്രോൾ കുറയ്ക്കുന്ന ഫൈബർ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യവും അവയിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ചെറുപയർ

ബീൻസ്, കടല, ചെറുപയർ, പയർ തുടങ്ങിയ പയർവർഗ്ഗങ്ങൾ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
 

Image credits: Getty

ഇലവര്‍ഗങ്ങള്‍

വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ഇലക്കറികളിൽ അടങ്ങിയിരിക്കുന്നു. അവ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ധമനികളുടെ കാഠിന്യം കുറയ്ക്കുന്നതിനും സഹായിക്കുന്നു. 
 

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ രക്തസമ്മര്‍ദ്ദത്തെയും കൊളസ്ട്രോളിനെയും കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: freepik
Find Next One