Health
യാത്ര പോകുമ്പോൾ നമ്മൾ എല്ലാവരും ഭക്ഷണങ്ങൾ കൊണ്ട് പോകാറുണ്ട്. ചിലർ ഓയിൽ ഫുഡുകളും, ജങ്ക് ഫുഡുകളും കയ്യിൽ കരുതാറുണ്ട്.
എന്നാൽ യാത്ര പോകുമ്പോൾ ഇനി മുതൽ ജങ്ക് ഫുഡുകൾ കൊണ്ട് പോകരുത്. പകരം ഈ ഭക്ഷണങ്ങൾ കൊണ്ട് പോകാം.
യാത്രയ്ക്കിടയിലുള്ള ഒരു മികച്ച ലഘുഭക്ഷണമാണ് വാഴപ്പഴം. ആൻ്റിഓക്‌സിഡൻ്റുകളും ഫൈബറും കൊണ്ട് നിറഞ്ഞ വാഴപ്പഴം ഊർജ്ജം നൽകുന്നു.
ഓറഞ്ചും ആപ്പിളും യാത്രയിൽ ഉൾപ്പെടുത്താം. വിറ്റാമിൻ സിയും അവശ്യ പോഷകങ്ങളും നിറഞ്ഞ ഈ പഴങ്ങൾ ആരോഗ്യകരവും കൂടുതൽ എനർജിയും നൽകും.
മുന്തിരിയാണ് മറ്റൊരു ഭക്ഷണമെന്ന് പറയുന്നത്. മുന്തിരി നന്നായി കഴുകിയ ശേഷം ഒരു ചെറിയ ലഞ്ച് ബോക്സിൽ കൊണ്ട് പോകാം.
തണ്ണിമത്തൻ അല്ലെങ്കിൽ പൈനാപ്പിൾ കഷണങ്ങൾ ശരീരത്ിൽ ജലാംശം നിലനിർത്തുന്നതിനും ക്ഷീണം അകറ്റുന്നതിനും സഹായിക്കും.
കാരറ്റ്, കുക്കുമ്പർ എന്നിവ വട്ടത്തിൽ അരിഞ്ഞ് കൊണ്ട് പോകാവുന്നതാണ്. രുചി വർദ്ധിപ്പിക്കാൻ കുരുമുളകും ഉപ്പും ചേർക്കാവുന്നതാണ്.
ശരീരത്തിൽ യൂറിക് ആസിഡ് കൂട്ടുന്ന 7 ഭക്ഷണങ്ങൾ
വൃഷണത്തിലെ ക്യാൻസര്‍; പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...
തണുപ്പുകാലത്ത് ചർമ്മം വരണ്ട് പൊട്ടുന്നത് തടയാൻ ചെയ്യേണ്ടത്...
എപ്പോഴും പോസിറ്റീവ് ആയിരിക്കാം; ഇത്രയും കാര്യങ്ങള്‍ നോക്കിയാല്‍ മതി...