Health
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് മെഡിറ്ററേനിയൻ ഡയറ്റ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പരിപ്പ് എന്നിവ അടങ്ങിയതാണ് ഈ ഡയറ്റ്.
മെഡിറ്ററേനിയൻ ഭക്ഷണക്രമം ഹൃദ്രോഗസാധ്യത കുറയ്ക്കുകയും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള സസ്യാധിഷ്ഠിത ഭക്ഷണങ്ങൾക്ക് വിശപ്പ് പെട്ടെന്ന് തോന്നിപ്പിക്കാതിരിക്കാൻ സഹായിക്കും.
മെഡിറ്ററേനിയൻ ഭക്ഷണക്രമം സ്ത്രീകളിൽ സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.
മെഡിറ്ററേനിയൻ ഭക്ഷണക്രമം ബുദ്ധിശക്തി കുറയുന്നത് തടയാനും അൽഷിമേഴ്‌സ് രോഗസാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
മെഡിറ്ററേനിയൻ ഭക്ഷണക്രമം ടൈപ്പ് 2 പ്രമേഹം തടയുന്നതിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഒലീവ് ഓയിൽ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഹൃദയാരോഗ്യത്തെ മികച്ചതാക്കാൻ സഹായിക്കുന്നു.