Health
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് പേരയ്ക്ക. വിറ്റാമിൻ സി, ആൻ്റി ഓക്‌സിഡൻ്റുകൾ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക.
പഴങ്ങൾ മാത്രമല്ല, പേരക്കയുടെ ഇലകളും ആരോഗ്യഗുണങ്ങൾ നിറഞ്ഞതാണ്.
വിറ്റാമിൻ സി അടങ്ങിയ പേരയ്ക്ക പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
പേരയ്ക്കയിൽ ഫെെബർ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധവും വിവിധ ദഹന പ്രശ്നങ്ങളും തടയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ പേരയ്ക്ക സഹായിക്കും.
ഒരു പേരയ്ക്കയിൽ 37 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അത് കൊണ്ട് തന്നെ ഭാരം കുറയ്ക്കാൻ മികച്ച പഴമാണ് ഇത്.
വിറ്റാമിൻ സിയും ഇരുമ്പും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വൈറൽ രോഗങ്ങൾ പിടിപെടുന്നത് തടയുന്നു.
വിറ്റാമിൻ എ പേരയ്ക്കയിൽ അടങ്ങിയിരിക്കുന്നു. കാഴ്ചശക്തി കൂട്ടുന്നതിന് പേരയ്ക്ക സഹായകമാണ്.
ഇവ കഴിച്ചോളൂ, മുടികൊഴിച്ചിൽ തടയാം
ഇവ കഴിച്ചോളൂ, കരളിനെ ബാധിക്കുന്ന ഫാറ്റി ലിവറിനെ ചെറുക്കാം
ഇവ കഴിച്ചോളൂ, പ്രത്യുല്‍പ്പാദനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും
കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഏഴ് വഴികൾ