Health
കുട്ടികൾക്ക് മുട്ട നൽകുന്നത് കൊണ്ടുള്ള ഗുണങ്ങൾ പലതാണ്.
മുട്ടയിൽ വിറ്റാമിന്‍ ഇ, സി, ല്യൂട്ടീൻ, സിസാന്തിൻ, സിങ്ക് എന്നിവയടങ്ങിയിരിക്കുന്നു. ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ് മുട്ട. എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി പ്രധാനമാണ്.
മുട്ടയിൽ അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ നഖങ്ങളുടെയും മുടിയുടെയും വളർച്ചയ്ക്ക് സഹായിക്കുന്നു.
ഉയർന്ന പ്രോട്ടീൻ അടങ്ങിയ മുട്ട ഏകാഗ്രതയും ഊർജ്ജ നിലയും വർദ്ധിപ്പിക്കുന്നു.
മുട്ടയിൽ വിറ്റാമിൻ എ, ഡി, ഇ, കോളിൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നൽകൂ, ഓർമ്മശക്തി കൂട്ടും
സ്ട്രെസ് കുറയ്ക്കണോ? ഈ 8 ഭക്ഷണങ്ങൾ കഴിച്ചോളൂ
ബ്രെയിനിനെ സ്മാർട്ടാക്കാൻ ഇതാ ആറ് വഴികൾ
ഈ മഴക്കാലത്ത് കുട്ടികളിൽ രോഗങ്ങൾ പിടിപെടാതിരിക്കാൻ ചെയേണ്ടത്...