Health
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ഇലക്കറികൾ. ഇലക്കറികൾ ദെെനംദിനഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് ഡോക്ടർമാർ പറയുന്നു.
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റ് പോഷകങ്ങളും ഇലക്കറിയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് സഹായകമാണ് ഇലക്കറികൾ.
ബലമുള്ള എല്ലിനും പല്ലിനും കാല്‍സ്യം ആവശ്യമാണ്. കാത്സ്യവും മഗ്‌നീഷ്യവും ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്.
ഇരുമ്പ് അടങ്ങിയ ഇലക്കറികള്‍ വിളര്‍ച്ച ഒഴിവാക്കാന്‍ സഹായകമാണ്.
ഇലക്കറികളിലെ നാരുകൾ മലബന്ധ പ്രശ്നം തടയാൻ സഹായിക്കുന്നു. ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു.
കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും ഉള്ളതിനാൽ ഇലക്കറികൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
ഇലക്കറികളിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഇലക്കറികളിലുണ്ട്.
ഇലക്കറിയിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന സി, എ തുടങ്ങിയ വിറ്റാമിനുകൾ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.