Health
വാഴയിലയിൽ ഭക്ഷണം കഴിക്കൂ, ഗുണങ്ങൾ ചെറുതൊന്നുമല്ല
വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങളാണ് നൽകുന്നു.
വാഴയിലയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ വാഴയില ചൂടാകുന്നത് അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഭക്ഷണത്തിൽ കലരാനും ഇതുവഴി ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
വാഴയിലയിലെ ആൻ്റിമൈക്രോബയൽ, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നു.
വാഴയിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻറുകൾ കോശങ്ങളുടെ ആരോഗ്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും സഹായകമാണ്.
വാഴയില ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
വാഴയിലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ഹൃദ്രോഗം, കാൻസർ എന്നിവയെ പ്രതിരോധിക്കുന്നു. കിഡ്നി സ്റ്റോൺ തടയാനും ഇത് സഹായിക്കുന്നു.
ദഹനം എളുപ്പമാക്കാൻ വാഴയില മികച്ചതാണ്. ദഹനനാളത്തെ ശമിപ്പിക്കാനും വയറുവേദന, ദഹനക്കേട് തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും അവ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ചർമ്മത്തെ പോഷിപ്പിക്കാൻ സഹായിക്കുന്ന സി, എ തുടങ്ങിയ വിറ്റാമിനുകൾ വാഴയിലയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തിന് സഹായിക്കുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നു.