Health
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പാനീയമാണ് കരിക്കിൻ വെള്ളം.
കരിക്കിൻ വെള്ളം കുടിക്കുന്നത് കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യതയും കുറയ്ക്കും.
പൊട്ടാസ്യം ധാരാളം അടങ്ങിയ കരിക്കിൻ വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
മഗ്നീഷ്യവും അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
തേങ്ങാവെള്ളത്തിൽ പൊട്ടാസ്യവും ഉയർന്ന ബയോ ആക്റ്റീവ് എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഉപാപചയ നിരക്ക് മെച്ചപ്പെടുത്തുന്നു.
ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയായ കരിക്ക് ഗര്‍ഭിണികള്‍ക്കും കുടിക്കാവുന്ന ഒരു പാനീയമാണ്.
ക്ഷീണമകറ്റി, ഉന്‍മേഷം നല്‍കുക മാത്രമല്ല, പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും.
കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാനും കരിക്കിൻ വെള്ളം മികച്ചതാണ്.