Health
തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന 7 ശീലങ്ങൾ.
ജീവിതത്തിലെ നമ്മുടെ പല ശീലങ്ങളും തലച്ചോറിനെ അഥവാ ബുദ്ധിയെ ദോഷകരമായി ബാധിക്കാം. അത് ഏതൊക്കെയാണെന്ന് നോക്കാം.
മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കുന്നതാണ് തലച്ചോറിനെ ബാധിക്കുന്ന ഒരു ശീലമാണ്. ജോലിക്ക് വേണ്ടി അല്ലാതെയും ഫോണ്‍ പിടിച്ചും മറ്റും ദീര്‍ഘസമയം ഇരിക്കുന്നവരുണ്ട്.
തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് ഉറക്കമില്ലായ്മ. കാരണം പതിവായി ഉറക്കം ശരിയായില്ലെങ്കില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെയെല്ലാം ബാധിക്കും.
അധികസമയം ഫോണില്‍ ചിലവിടുന്നതും തലച്ചോറിനെ പ്രതികൂലമായി ബാധിക്കാം. സ്ക്രീൻ സമയം പരിമിതപ്പെടുത്തുകയാണ് ഇതിനായി ചെയ്യേണ്ടത്.
പോഷകഗുണങ്ങൾ അടങ്ങിയ പ്രാതൽ കഴിക്കാതിരിക്കുന്നതും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കാം.
ശരീരത്തില്‍ ജലാംശം കുറയുന്നത് മൂലമുണ്ടാകുന്ന നിര്‍ജലീകരണം ആണ് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കാൻ കാരണമാകുന്നത്. അത് കൊണ്ട് ധാരാളം വെള്ളം കുടിക്കുക.
എപ്പോഴും നല്ല ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നതും തലച്ചോറിനെ ബാധിക്കാം. ഹെഡ്സെറ്റിലോ ഹെഡ്ഫോണിലോ ഉച്ചത്തിൽ പാട്ട് കേള്‍ക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തെ ബാധിക്കാം.
പഞ്ചസാര അടങ്ങിയതും പ്രോസസ്ഡ്- ജങ്ക് ഫുഡ്സിന്‍റെ അമിതോപയോഗവും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കാം.