Health
ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂലം മലബന്ധം ഉണ്ടാകാം. ചിലരില്‍ മാനസിക സമ്മര്‍ദ്ദം മൂലവും മലബന്ധം ഉണ്ടാകാം.
മലബന്ധം തടയുന്നതിന് പഴങ്ങൾ സഹായകമാണ്. മലബന്ധം തടയാൻ സഹായിക്കുന്ന പഴങ്ങളെ കുറിച്ചറിയാം.
വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പിയർ പഴം മലബന്ധ പ്രശ്നം തടയുന്നു.
ഡ്രാഗൺ ഫ്രൂട്ടിൽ നാരുകൾ അടങ്ങിയിരിക്കുന്നു. മലബന്ധം തടയാൻ മികച്ചതാണ് ഡ്രാഗൺ ഫ്രൂട്ട്.
മലബന്ധം തടയാൻ സഹായിക്കുന്ന മറ്റൊരു പഴമാണ് ആപ്പിൾ. ഒരു ഇടത്തരം ആപ്പിളിൽ ഏകദേശം 4 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു.
മുന്തിരി, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നത് മലബന്ധം ഒഴിവാക്കാനും സഹായിക്കും.
ഉയർന്ന നാരുകളുള്ള കിവിപ്പഴം മലബന്ധം തടയുന്നതിന് സഹായകമാണ്.