Health
കരളിൻ്റെ ആരോഗ്യത്തെ ബാധിക്കുന്ന നാല് തരം ഭക്ഷണങ്ങൾ
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിൽ കരൾ പ്രധാന പങ്കാണ് വഹിക്കുന്നത്.
തെറ്റായ ഭക്ഷണക്രമം കരളിൻ്റെ ആരോഗ്യത്തെ ഗണ്യമായി ദോഷകരമായി ബാധിക്കും. ഇത് ഫാറ്റി ലിവർ രോഗം, സിറോസിസ് തുടങ്ങിയവയിലേക്ക് നയിച്ചേക്കാം.
ചില ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് കരൾ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. കരളിൻ്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നാല് തരം ഭക്ഷണങ്ങളെ കുറിച്ചറിയാം.
സോഡ, എനർജി ഡ്രിങ്കുകൾ തുടങ്ങിയ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കരളിൻ്റെ ആരോഗ്യത്തിന് ഹാനികരമാണ്. കാരണം ഇവ നോൺ -ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിലേക്ക് (NAFLD) നയിക്കുന്നു.
സോസേജുകളും ഹോട്ട്‌ഡോഗുകളും പോലെയുള്ള സംസ്‌കരിച്ച മാംസങ്ങളിൽ പൂരിത കൊഴുപ്പുകളും സോഡിയവും അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ ദോഷകരമായി ബാധിക്കും.
കൊഴുപ്പുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ, പ്രധാനമായും പൂരിതവും ട്രാൻസ് ഫാറ്റും കൂടുതലുള്ളവയാണ്. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കരൾ തകരാറിലാകുന്നു.
മദ്യം അമിതമായി കഴിക്കുമ്പോൾ ഇത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കാം