Health
കുട്ടികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് നൽകാം ഈ ഭക്ഷണങ്ങൾ.
ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ കുട്ടികളിൽ ഓർമശക്തി കൂട്ടുന്നു.
സാൽമൺ, അയല, മത്തി തുടങ്ങിയ ഫാറ്റി മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബുദ്ധിവികാസത്തിന് സഹായിക്കുന്നു.
വാൾനട്ട്, ബദാം, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ എന്നിവയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ബുദ്ധിവളർച്ചയ്ക്ക് മികച്ച ഭക്ഷണങ്ങളാണ്.
ഫ്ലേവനോയ്ഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമായ ഡാർക്ക് ചോക്ലേറ്റ് തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ചീര, ബ്രൊക്കോളി എന്നിവ ഉൾപ്പെടുന്ന ഇലക്കറികളിൽ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവയുൾപ്പെടെ തലച്ചോറിന് ഗുണം ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തം മാനസികാവസ്ഥ വർദ്ധിപ്പിക്കുന്നതിനും ഓർമ്മശക്തി കൂട്ടുന്നതിന് ഗുണം ചെയ്യും.
മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.