Health
ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ പലരെയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് സമ്മർദ്ദം. ചിലതരം ഭക്ഷണങ്ങൾ സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ മധുരക്കഴിങ്ങ് സഹായിച്ചേക്കും.
മുട്ടയിൽ കോളിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിൽ കോളിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്
കിവിപ്പഴം സ്ഥിരമായി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും സ്ട്രെസ് കുറയ്ക്കുകയും ചെയ്യുന്നു.
അയല, മത്തി, സാൽമൺ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 കൊഴുപ്പുകളും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്.
ഗ്ലൂട്ടാത്തയോണിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സൾഫർ സംയുക്തങ്ങൾ വെളുത്തുള്ളിയിൽ കൂടുതലാണ്. ഈ ആന്റിഓക്‌സിഡന്റ് സമ്മർദ്ദത്തിനെതിരെ പ്രവർത്തിക്കുന്നു.
ഓറഞ്ചിൽ ശരീരത്തിലെ സ്‌ട്രെസ് ഹോർമോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.