Health
വൃക്കകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ എട്ട് ഭക്ഷണങ്ങൾ
വൃക്കകൾ ശരീരത്തിൻ്റെ സുപ്രധാന അവയവമാണ്. അവ രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താൻ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. വൃക്കകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ എട്ട് ഭക്ഷണങ്ങൾ.
ചൂര, സാല്‍മണ്‍ പോലുള്ള മത്സ്യങ്ങൾ പ്രോട്ടീനും ഒപ്പം ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയതാണ്. ഇവ രക്തത്തിലെ ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കുകയും രക്തസമ്മര്‍ദം ലഘൂകരിക്കുകയും ചെയ്യും.
കാപ്സിക്കത്തിൽ വൈറ്റമിന്‍ ബി 6, ബി 9, സി, കെ, ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
വെളുത്തുള്ളിയിൽ അലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് ആൻറി ബാക്ടീരിയൽ, ആന്റി -ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.
ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ക്രാൻബെറി കിഡ്നിയെ ആരോഗ്യമുള്ളതാക്കുന്നു. ഹൃദയത്തിൻറെയും ദഹനവ്യവസ്ഥയുടെയും ആരോഗ്യത്തിനും ക്രാൻബെറി നല്ലതാണ്.
ഒലീവ് ഓയിൽ ആന്‍റിഓക്സിഡന്‍റുകള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ഒലീവ് ഓയിൽ വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്തുന്നു.