Health
മുടിവളർച്ചയ്ക്ക് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കരുത്തുള്ള മുടിയ്ക്കായി കഴിക്കാം ഈ ഭക്ഷണങ്ങൾ.
പ്രോട്ടീൻ, ബയോട്ടിൻ എന്നിവ അടങ്ങിയ മുട്ട മുടി വളർച്ചയ്ക്ക് സഹായിക്കുന്നു.
പാലക് ചീരയിൽ ഇരുമ്പ്, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയ്ക്ക് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ചീര.
സാൽമണിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഡി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ തലയോട്ടിയുടെ ആരോഗ്യത്തെ സഹായിക്കാനും സഹായിക്കുന്നു.
മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഭക്ഷണമാണ് മധുരക്കിഴങ്ങ്.
ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് അവാക്കാഡോ. ടിയുടെ ആരോഗ്യത്തിനുപുറമെ, അവാക്കാഡോ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു.
വിവിധ നട്സുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നു. മുടിവളർച്ചയ്ക്ക് നട്സ് സഹായകമാണ്.
തൈരിൽ പ്രോട്ടീൻ, വിറ്റാമിൻ ബി 5, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ മുടിയെ ശക്തിപ്പെടുത്തുന്നു, വിറ്റാമിൻ ബി 5 തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുക ചെയ്യുന്നു.