Health
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗമാണ് ഫാറ്റി ലിവർ. ഫാറ്റി ലിവറിനെ ചെറുക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ.
ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്.
ചീരയിലും മറ്റ് ഇലക്കറികളിലും കാണപ്പെടുന്ന സംയുക്തങ്ങൾ ഫാറ്റി ലിവർ രോഗത്തെ ചെറുക്കാൻ സഹായിക്കും.
ഫാറ്റി ഫിഷ് ഒമേഗ-3 ഫാറ്റി ആസിഡുകളായ എഎൽഎ, ഇപിഎ, ഡിഎച്ച്എ എന്നിവയാൽ സമ്പന്നമാണ്. ഇത് കരളിനുള്ളിലെ വീക്കം കുറയ്ക്കാനും കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പും ആന്റിഓക്സിഡന്റുകളും അടങ്ങിയ നട്സുകൾ കരളിലെ കൊഴുപ്പിനെ അലിയിച്ച് കളയുന്നു.
അവാക്കാഡോ കരളിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഗ്ലൂട്ടത്തയോൺ എന്നറിയപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റ് ഇതിൽ അടങ്ങിയിരിക്കുന്നു.
ഒലിവ് ഓയിൽ പോലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ കരളിലെ കൊഴുപ്പും വീക്കവും കുറയ്ക്കുന്നതിൽ ഗുണം ചെയ്യുമെന്ന് ചില പഠനങ്ങൾ പറയുന്നു.
വെളുത്തുള്ളി ശരീരത്തിലെ മാത്രമല്ല കരളിലെയും അമിത കൊഴുപ്പ് കുറയ്ക്കുന്നു.
ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ കരളിലെ കൊഴുപ്പിനെ കുറച്ച് ആരോഗ്യകരമാക്കുന്നു.
ബെറിപ്പഴത്തിൽ പോളിഫെനോൾസ് എന്ന പോഷകം അടങ്ങിയിട്ടുണ്ട്. ഇത് കരൾ രോഗങ്ങളെ ചെറുക്കുന്നതിന് സഹായിക്കുന്നു.