Health

വൻകുടൽ ക്യാൻസർ

വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഒഴിവാക്കേണ്ട എട്ട് ഭക്ഷണങ്ങൾ.  

Image credits: Getty

വൻകുടൽ ക്യാൻസർ

ചെറുപ്പക്കാരിൽ വൻകുടൽ ക്യാൻസർ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന അർബുദമാണ് വൻകുടൽ കാൻസർ അല്ലെങ്കിൽ മലാശയ ക്യാൻസർ. 

Image credits: our own

ലക്ഷണങ്ങൾ

മലത്തിൽ രക്തം കാണുക, വയറിളക്കം, മലബന്ധം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.

Image credits: Getty

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ. 

Image credits: Getty

ചുവന്നതും സംസ്കരിച്ചതുമായ മാംസങ്ങൾ ഒഴിവാക്കുക

സംസ്കരിച്ച മാംസങ്ങളിൽ വൻകുടലിൽ വീക്കം ഉണ്ടാക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വൻകുടൽ കാൻസർ സാധ്യത വർദ്ധിപ്പിക്കും.

Image credits: Getty

വറുത്തതും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കുക

ഫാസ്റ്റ് ഫുഡിൽ കൊഴുപ്പ് കൂട്ടുന്ന എണ്ണകളാണ് ഉപയോ​ഗിക്കുന്നത്.  വറുത്ത കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ വൻകുടൽ ക്യാൻസർ സാധ്യത കൂട്ടുക ചെയ്യുന്നു.

Image credits: Getty

ശുദ്ധീകരിച്ച ധാന്യങ്ങൾ

വൈറ്റ് ബ്രെഡ്, ശുദ്ധീകരിച്ച ധാന്യങ്ങളിൽ നിന്നുള്ള പേസ്ട്രികൾ എന്നിവ വൻകുടലിലെ ക്യാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്നു.

Image credits: pexels

പഞ്ചസാര അടങ്ങിയ പാനീയങ്ങളും മധുരപലഹാരങ്ങളും ഒഴിവാക്കുക

സോഡകളും മധുരമുള്ള ജ്യൂസുകളും ഉൾപ്പെടെയുള്ള പഞ്ചസാര കൂടുതലുള്ള പാനീയങ്ങൾ, മധുരമുള്ള ലഘുഭക്ഷണങ്ങൾ എന്നിവ വൻകുടൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു.

Image credits: Getty

മദ്യം

അമിതമായ മദ്യപാനം കുടൽ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും വൻകുടൽ കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.

Image credits: Getty

സംസ്കരിച്ച ഭക്ഷണങ്ങള്‍

ഉയർന്ന സംസ്‌കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും കൃത്രിമ ചേരുവകൾ, പ്രിസർവേറ്റീവുകൾ, ഉയർന്ന അളവിലുള്ള ഉപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം വൻകുടലിലെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും. 

Image credits: Getty

ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ

ടിന്നിലടച്ച സൂപ്പുകളും ലഘുഭക്ഷണങ്ങളും പോലുള്ള സംസ്കരിച്ച ഭക്ഷണങ്ങൾ പതിവായി കഴിക്കുമ്പോൾ വൻകുടൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുക ചെയ്യും.
 

Image credits: Getty

പാലുല്‍പന്നങ്ങള്‍

പൂരിത കൊഴുപ്പ് കൂടുതലുള്ള പാലുൽപ്പന്നങ്ങൾ,  ചീസ് എന്നിവ കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുകയും വൻകുടൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. 

Image credits: Getty

ഫാറ്റി ലിവറിനെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന സൂപ്പര്‍ ഫുഡ്സ്

പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ സഹായിക്കുന്ന എട്ട് ജ്യൂസുകൾ

ഫാറ്റി ‍ലിവർ രോ​ഗം ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്