Health
ബര്‍ഗര്‍, പിസ അടക്കമുള്ള ഫാസ്റ്റ് ഫുഡുകള്‍ വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. ഫൈബര്‍ കാര്യമായി ഇല്ലാത്തതിനാല്‍ ഇവ ദഹിക്കാൻ പ്രയാസമായിരിക്കും
ദഹനപ്രശ്നങ്ങളും മലബന്ധവുമുള്ളവര്‍ പാലും ചീസും വളരെയധികം നിയന്ത്രിക്കുന്നതാണ് നല്ലത്. അതേസമയം ഫ്ളേവേര്‍ഡ് അല്ലാത്ത യോഗര്‍ട്ട് കഴിക്കുന്നത് നല്ലതാണ്
അമിതമായി കൊഴുപ്പ് അടിഞ്ഞവയാണ് എന്നതിനാല്‍ തന്നെ ഫ്രൈഡ് ഫുഡ്സ് കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇതും മലബന്ധം കൂട്ടും
മലബന്ധമുള്ളവര്‍ മുട്ടയും അധികം കഴിക്കാത്തതാണ് നല്ലത്. കാരണം ഇതിലും ഫൈബര്‍ കുറവാണ്
മധുരമടങ്ങിയ വിഭവങ്ങള്‍ കഴിക്കുന്നതും മലബന്ധം കൂട്ടാൻ. കേക്ക്, പേസ്ട്രി, ബിസ്കറ്റ്, കുക്കീസ് എല്ലാം നിയന്ത്രിക്കുന്നതാണ് നല്ലത്
വൈറ്റ് ബ്രഡ് കഴിക്കുന്നതും മലബന്ധം കൂട്ടാം. എന്നാല്‍ മിതമായ അളവിലാണെങ്കില്‍ വലിയ പ്രശ്നമാകില്ല. കൂടുതലാകുമ്പോള്‍ അത് മലം മുറുകുന്നതിലേക്ക് നയിക്കും
സ്ഥിരമായി മദ്യപിക്കുന്നതും മലബന്ധം കൂട്ടും. അതിനാല്‍ സ്ഥിരമായ മദ്യപാനമൊഴിവാക്കുക. മദ്യപാനം മൂലമുണ്ടാകുന്ന ജലനഷ്ടമാണ് മലബന്ധത്തിന് ആക്കം കൂട്ടുന്നത്