Health

രാത്രിയിൽ ലഘു ഭക്ഷണങ്ങൾ

രാത്രിയിൽ ലഘു ഭക്ഷണങ്ങൾ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. രാത്രിയിൽ നിർബന്ധമായും ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

Image credits: Getty

പാസ്ത

പാസ്തയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പായി മാറുകയും ഇത് അമിത വണ്ണത്തിനും കൊളസ്ട്രോളിനും കാരണമാകുകയും ചെയ്യും. 

Image credits: Getty

ബിരിയാണി

ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണമാണ്. 

Image credits: Getty

ഐസ്‌ക്രീം

രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഐസ്‌ക്രീം ഒരു കാരണവശാലും കഴിക്കരുത്. രാത്രി ഐസ്‌ക്രീം കഴിച്ചാല്‍ കൊഴുപ്പ് അടിഞ്ഞുകൂടി പൊണ്ണത്തടിക്ക് കാരണമാകും. 

Image credits: Getty

പിസ, ബര്‍ഗര്‍

പിസ, ബര്‍ഗര്‍ പോലുള്ള വിഭവങ്ങളും രാത്രി കഴിക്കരുത്. രാത്രി പിസ കഴിക്കുന്നത് നെഞ്ചെരിച്ചില്‍ ഉണ്ടാക്കും. 

Image credits: Getty

ഡാര്‍ക് ചോക്ലേറ്റുകള്‍

കഫീന്‍ ധാരാളം അടങ്ങിയ ഡാര്‍ക് ചോക്ലേറ്റുകളും രാത്രി കഴിക്കരുത്. ഇത് ശരീരഭാരം കൂട്ടും. മാത്രമല്ല, ഡാര്‍ക് ചോക്ലേറ്റുകള്‍ രാത്രി കഴിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും.

Image credits: Getty

സോസേജ്

 സോസേജ്, ബേക്കന്‍ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിനു കാരണമാകും. 
 

Image credits: Getty

മുഖത്തെ ചുളിവുകളകറ്റാൻ ചെയ്യാവുന്ന 'സിമ്പിള്‍' ടിപ്സ്...

വിഷാംശങ്ങള്‍ പുറന്തള്ളി സ്കിൻ ഭംഗിയാക്കാൻ ചെയ്യേണ്ടത്...

ഏറ്റവും സാധാരണമായി പ്രകടമാകുന്ന ക്യാൻസര്‍ ലക്ഷണങ്ങള്‍...

വണ്ണം കുറയ്ക്കാൻ പതിവായി കഴിക്കാം ഈ ആറ് തരം നട്ട്സ്...