Health
വിരാട് കോലിയുടെ ഭക്ഷണക്രമം ഇങ്ങനെയാണ്
ക്രിക്കറ്റ് താരം വിരാട് കോലി ഫിറ്റ്നസിൽ ഏറെ ശ്രദ്ധ നൽകിയിരുന്നു. ചിട്ടയായ ഭക്ഷണക്രമവും പതിവ് വ്യായാമവും കോലി പിന്തുടർന്ന് വരുന്നുണ്ട്.
കോലിയുടെ ഡയറ്റ് രഹസ്യം അറിയാൻ താൽപര്യം ഉണ്ടാകും. ഭക്ഷണത്തിൻ്റെ 90 ശതമാനവും ആവിയിൽ വേവിച്ച ഭക്ഷണങ്ങളാണ് കോലി കഴിക്കുന്നത്.
സോസുകളും മസാലകളും കോലി ഒഴിവാക്കിയിരുന്നു. ഉപ്പ്, കുരുമുളക് എന്നിവ ഉൾപ്പെടുത്തി.
ഭക്ഷണത്തിൽ വിവിധ സാലഡുകൾ കോലി ഉൾപ്പെടുത്തി. പ്രോട്ടീനുകൾക്കായി, രാജ്മ (കിഡ്നി ബീൻസ്) പതിവായി കഴിച്ചിരുന്നു. എന്നാൽ എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ കോലി പൂർണമായും ഒഴിവാക്കി.
ചീര, ചെറുനാരങ്ങാനീര്, ഉപ്പ്, കുരുമുളക് എന്നിവ ചേർത്തുള്ള സാലഡുകൾ കോലിയുടെ ഡയറ്റിലെ പ്രധാന വിഭവമാണ്.
ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി കോലി ഗ്രിൽ ചെയ്ത പച്ചക്കറികളും സൂപ്പും കഴിക്കും. പപ്പായ, ഡ്രാഗൺ ഫ്രൂട്ട്, തണ്ണിമത്തൻ എന്നിവയാണ് കോലിക്ക് ഏറെ ഇഷ്ടം.
വറുത്ത ഭക്ഷണങ്ങൾ, അമിതമായ മസാലകൾ അടങ്ങിയ വിഭവങ്ങൾ കോലി പൂർണമായും ഉപേക്ഷിച്ചു. പാലുൽപ്പന്നങ്ങൾ ഒഴിവാക്കി പകരം ടോഫുവും സോയയും അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുത്തു.
സ്ട്രെങ്ത് ട്രെയിനിംഗ്, കാർഡിയോ എന്നിവ ഉൾപ്പെടുന്ന ഉയർന്ന തീവ്രതയുള്ള വർക്കൗട്ടുകളിൽ കോലി കൂടുതൽ ശ്രദ്ധ നൽകി.