Health
രക്തത്തിൽ ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും കുറവുണ്ടാകുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് അനീമിയ.
ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറവായതിനാൽ ഇത് സംഭവിക്കുന്നു. ഇത് ക്ഷീണം, ബലഹീനത എന്നിവയ്ക്ക് കാരണമാകും.
അയേണിന്റെ കുറവ് അനീമിയ പോലെയുള്ള അസുഖങ്ങളിലേയ്ക്ക് നയിക്കുന്നു.
ശരീരത്തിൽ ഹിമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ അയേൺ, കോപ്പർ, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഇരുമ്പ് ആഗിരണം പ്രോത്സാഹിപ്പിക്കുന്നതിനും ഉണക്കമുന്തിരി സഹായകമാണ്.
കറുത്ത എള്ള് ദിവസവും കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇരുമ്പിന്റെ ആഗിരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
മുരിങ്ങയില ശരീരത്തിന്റെ ഊർജ്ജ നില വർദ്ധിപ്പിക്കുമെന്നും തളർച്ച, ക്ഷീണം എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു.