Health
നല്ല ഉറക്കം കിട്ടാൻ ശീലമാക്കാം ഈ എട്ട് ഭക്ഷണങ്ങൾ
നല്ല ഉറക്കം മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. ഉറക്കം ലഭിക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്.
ഉറക്കത്തെ സഹായിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന അമിനോ ആസിഡായ ട്രിപ്റ്റോഫാൻ ചെറിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.
മഗ്നീഷ്യം ധാരാളമായി അടങ്ങിയ ബദാം നല്ല ഉറക്കം കിട്ടുന്നതിന് ഗുണം ചെയ്യും.
വാഴപ്പഴത്തിൽ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.
വാൾനട്ടിലെ ആരോഗ്യകരമായ കൊഴുപ്പ് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായകമാണ്.
ഓട്സ് കഴിക്കുന്നത് സെറോടോണിൻ, മെലറ്റോണിൻ എന്നിവ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, ഇത് നന്നായി ഉറങ്ങാൻ സഹായിക്കും.
ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിൻ്റെ ഉത്പാദനം വർദ്ധിപ്പിച്ച് ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു.