Health

വെളുത്തുള്ളിയുടെ ​ഗുണങ്ങൾ

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സൾഫർ സംയുക്തത്തിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.

Image credits: Getty

കറിവേപ്പില

കറിവേപ്പില ഭക്ഷണത്തിന് രുചി പകരുക മാത്രമല്ല, ശരീരത്തിൽ നിന്ന് ദോഷകരമായ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty

ബദാം

എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളുടെയും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെയും മികച്ച ഉറവിടമാണ് ബദാം.

Image credits: Getty

തൈര്

തൈര് കഴിക്കുന്നത് മൊത്തം കൊളസ്ട്രോളിന്റെ അളവ് നാല് ശതമാനം വരെ കുറയ്ക്കുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Image credits: Getty

മുളപ്പിച്ച പയർ

ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നാരുകളും മുളപ്പിച്ച പയറിൽ അടങ്ങിയിരിക്കുന്നു. അവ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty

നാരങ്ങ ജ്യൂസ്

നാരങ്ങ ജ്യൂസ് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

Image credits: Getty

മഞ്ഞൾ

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിൽ നിന്ന് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
 

Image credits: Getty