Health
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
ഉയർന്ന കൊളസ്ട്രോൾ വിവിധ രോഗങ്ങൾക്ക് ഇടയാക്കും. ഹൃദ്രോഗത്തിന്റെ പ്രധാന അപകടഘടകമാണ് കൊളസ്ട്രോൾ.
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ലയിക്കുന്ന നാരുകളുടെ ഉറവിടമാണ് ഓട്സ്. ഇത് മോശം കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
ധാന്യങ്ങളിലെ ഫെെബർ മോശം കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടും.
നാരുകൾ, ഇരുമ്പ്, ആൻറി ഓക്സിഡൻറുകൾ എന്നിവ ഇലക്കറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പും ഫാറ്റും അടങ്ങിയ നട്സ് മോശം കൊളസ്ട്രോൾ കുറച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
സാൽമൺ ഫിഷിലെ ഒമേഗ 3 ഫാറ്റി ആസിഡ് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് ഗുണം ചെയ്യും.