Health
ചൂടുകാലത്ത് വിവിധ ദഹനപ്രശ്നങ്ങളുണ്ടാകാം. അതിലൊന്നാണ് നെഞ്ചെരിച്ചിൽ.
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമുണ്ടാകുന്ന നെഞ്ചെരിച്ചില്‍ പലരിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.
ചൂടുകാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ.
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ നെഞ്ചെരിച്ചിലിന് ഇടയാക്കും.
എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ നെഞ്ചെരിച്ചിലിന് കാരണമാകും. ഇത് ദഹനത്തെയും പ്രയാസപ്പെടുത്തും.
ദഹനപ്രശ്‌നങ്ങളുണ്ടെങ്കിൽ കഫീൻ ഒഴിവാക്കുക. കഫീൻ കൂടുതലായി ഉപയോഗിക്കുന്നവരിൽ ദഹന പ്രശ്‌നങ്ങൾ കൂടുമെന്ന് പഠനങ്ങൾ പറയുന്നു.
പാലുൽപ്പന്നങ്ങൾ ആസിഡ് റിഫ്‌ലക്‌സിന് കാരണമാകും.
എരിവുള്ള ഭക്ഷണം ദഹനപ്രശ്‌നങ്ങൾക്കുള്ള പ്രധാന കാരണമാണ്.ഇത് ദഹനക്കേടിലേക്കും നെഞ്ചെരിച്ചിലേക്കും നയിച്ചേക്കാം.
ഈ ചൂടുകാലത്ത് പുതിന കൊണ്ടുള്ള പാനീയങ്ങൾ ചിലരിൽ നെഞ്ചെരിച്ചിലിന് കാരണമാകും.