Health

സ്ട്രെസ്

സമ്മർദ്ദം മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തടസ്സപ്പെടുത്തും. സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങളെ കുറിച്ചറിയാം.

Image credits: Getty

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ സെറോടോണിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും. 

Image credits: Getty

ബ്ലൂബെറി

ബ്ലൂബെറി ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. ശരീരത്തിലെ വീക്കവും ഓക്‌സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കുന്നതിലൂടെ സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കും. 

Image credits: Getty

അവാക്കാഡോ

അവാക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

സാൽമൺ ഫിഷ്

സാൽമൺ പോലുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഇത് കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. 
 

Image credits: Getty

പാലക് ചീര

പാലക്ക് ചീരയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് കോർട്ടിസോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. 

Image credits: Getty

നട്സ്

വിവിധ നട്സുകളിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

ഓട്സ്

ഓട്‌സ് കഴിക്കുന്നത് തലച്ചോറിലെ സെറോടോണിൻ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. 

Image credits: Getty

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ എൽ-തിയനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാൻ  സഹായിക്കുന്നു.

Image credits: Getty

ബ്രെയിനിനെ സ്മാർട്ടാക്കാൻ ഇതാ ആറ് വഴികൾ

ഈ മഴക്കാലത്ത് കുട്ടികളിൽ രോ​ഗങ്ങൾ പിടിപെടാതിരിക്കാൻ ചെയേണ്ടത്...

ബിപി കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍

യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ ഇവ കഴിക്കാം