Health
സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
ആഗോളതലത്തിൽ യുവതികൾക്കിടയിൽ സ്തനാർബുദ കേസുകൾ വർധിച്ചുവരികയാണ്.
പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക തുടങ്ങിയവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ.
സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണത്തിന് പ്രധാന പങ്കാണുള്ളത്. സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങളിതാ..
സോയ ഉൽപന്നങ്ങൾ കഴിക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കുന്നതായി ജെഎൻസിഐ കാൻസർ സ്പെക്ട്രം ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഗ്രീൻ ടീയിലെ പോളിഫെനോൾ ആയ ഇജിസിജി സ്തനാർബുദത്തിനും മറ്റ് അർബുദങ്ങൾക്കും സാധ്യത കുറയ്ക്കും.
ഇലക്കറികളിൽ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ സ്തനാർബുദ സാധ്യത കുറയ്ക്കുന്നതായി വിദഗ്ധർ പറയുന്നു.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിൽ ഫോളേറ്റ്, വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ ഡി അടങ്ങിയ മഷ്‌റൂം സ്തനാർബുദ സാധ്യത കുറയ്ക്കുക ചെയ്യുന്നു.
നട്സ് പതിവായി കഴിക്കുന്നത് അനിയന്ത്രിതകോശവളര്‍ച്ച തടയും.
വിവിധ ബെറിപ്പഴങ്ങൾ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു