Health
സന്ധിവാത സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ
ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ സന്ധിവാതത്തിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ഒമേഗ-3 പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക.
സാൽമൺ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അവ സന്ധിവാത സാധ്യത കുറയ്ക്കും.
ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറികളിൽ ആന്തോസയാനിനും ക്വെർസെറ്റിനും ഉൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാത സാധ്യത കുറയ്ക്കാൻ സഹായിക്കും.
ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഇലക്കറികൾ. ഇത് വീക്കം ചെറുക്കാനും സന്ധിവാത സാധ്യത കുറയ്ക്കാനും സഹായിക്കും.
നട്സിലെ ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ സന്ധിവാത സാധ്യത കുറയ്ക്കും.
ഒലിവ് ഓയിൽ, പ്രത്യേകിച്ച് എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ സന്ധിവാത സാധ്യത കുറയ്ക്കാൻ സഹായിക്കും.
മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തം ആർത്രൈറ്റിസ് ലക്ഷണങ്ങൾ കുറയ്ക്കും.