Health
കരൾ രോഗങ്ങൾ തടയാൻ പതിവായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
ശരീരത്തിലെ ഒരു നിർണായക അവയവമാണ് കരൾ. ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ദഹനത്തിനും അവശ്യ പോഷകങ്ങൾ സംഭരിക്കുന്നതിനും സഹായിക്കുന്നു.
മോശം ഭക്ഷണക്രമം, അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറൽ അണുബാധകൾ തുടങ്ങിയ ഘടകങ്ങൾ കരൾ രോഗങ്ങളുടെ വർധനവിന് കാരണമാകുന്നു.
കരൾ രോഗങ്ങൾ തടയുന്നതിൽ ഭക്ഷണക്രമം പ്രധാനപങ്ക് വഹിക്കുന്നു. ശരിയായ ഭക്ഷണത്തിലൂടെ കരളിനെ ആരോഗ്യത്തോടെ നിലനിർത്താം.
ലയിക്കുന്ന നാരുകൾ അടങ്ങിയ ഓട്‌സ് കൊളസ്ട്രോൾ കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും.
ബ്ലൂബെറി, സ്ട്രോബെറി, ഓറഞ്ച്, കിവി തുടങ്ങിയ പഴങ്ങളിൽ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്.
ബ്രൊക്കോളി, കോളിഫ്ലവർ എന്നിവയിൽ ഫെെബറും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വിവിധ കരൾ രോഗങ്ങൾ തടയുന്നു.
കൊഴുപ്പുള്ള മത്സ്യങ്ങളായ സാൽമൺ, മത്തി, അയല എന്നിവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ കൊഴുപ്പും വീക്കവും കുറയ്ക്കാൻ സഹായിക്കും.
വാൾനട്ട്, ബദാം തുടങ്ങിയ നട്സുകൾ ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും നൽകുന്നു. ഇത് കരളിനെ സംരക്ഷിക്കുന്നു.
അവോക്കാഡോകളിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കരളിലെ കൊഴുപ്പ് കുറയ്ക്കാനും കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഒലീവ് ഓയിലിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ കൊഴുപ്പും വീക്കവും കുറയ്ക്കാൻ സഹായിക്കും.