Health
കാഴ്ച്ച ശക്തി കൂട്ടുന്നതിന് ഭക്ഷണം പ്രധാനപങ്കാണ് വഹിക്കുന്നത്. കണ്ണിന്റെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്താം ഈ സൂപ്പർ ഫുഡുകൾ.
മത്തി, അയല, ചൂര മീനുകളില്‍ ധാരാളം ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കണ്ണുകളെ സംരക്ഷിക്കുന്നു.
മുരിങ്ങയിലയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്.
ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. കാഴ്ചശക്തി കൂട്ടാൻ ക്യാരറ്റ് മികച്ചതാണ്.
വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയതാണ് സൂര്യകാന്തി വിത്തുകള്‍. കണ്ണിന്റെ ആരോഗ്യത്തിന് സഹായകമാണ് സൂര്യകാന്തി വിത്തുകള്‍.
നിലക്കടലയില്‍ അടങ്ങിയിരിക്കുന്ന സിങ്ക് കണ്ണിന്റെ ആരോഗ്യത്തിന് സഹായകമാണ്.
ബീറ്റാ കരോട്ടിൻ, വിറ്റാമിനുകൾ ബി 6, സി, ഇ, ല്യൂട്ടിൻ എന്നിവ അവാക്കാഡോകളിൽ അടങ്ങിയിട്ടുണ്ട്. മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവ അവാക്കാഡോ തടയുന്നു.
വിറ്റാമിൻ സി, ഇ, ല്യൂട്ടിൻ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. മാക്യുലർ ഡീജനറേഷനെ ചെറുക്കുന്നതിനുള്ള പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിരിക്കുന്നു.