Health
മുടിയെ കരുത്തുള്ളതാക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങളിതാ...
മുടിയുടെ ആരോഗ്യത്തിന് ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മുടി വേഗത്തിൽ വളരാനും മുടികൊഴിച്ചിൽ അകറ്റുന്നതിനുമായി കഴിക്കേണ്ട ഭക്ഷണങ്ങൾ.
മുടിയുടെ അളവ് വർദ്ധിപ്പിക്കുന്നതിനുമുള്ള മികച്ച ഭക്ഷണമാണ് മുട്ട. അവശ്യ പോഷകങ്ങളായ പ്രോട്ടീൻ, വിറ്റാമിൻ ബി 12, ഇരുമ്പ് എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
മുടികൊഴിച്ചിൽ ചെറുക്കാൻ സഹായിക്കുന്ന ബയോട്ടിജൻ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് പാലുൽപ്പന്നങ്ങൾ. പാൽ, തൈര്, വെണ്ണ, ചീസ് എന്നിവ കഴിക്കുക.
ശരീരത്തിന് ആവശ്യമായ ധാതുക്കൾ നൽകുന്നതിനു പുറമേ, ചീര മുടി വളരുന്നതിനുള്ള ഭക്ഷണമാണ്. ഇരുമ്പ്, വിറ്റാമിൻ എ, സി, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമാണ് ചീര.
മധുരക്കിഴങ്ങ് മുടിക്ക് നല്ലതാണ്. കാരണം അവയിൽ മുടിയുടെ കനം, ഘടന, ആരോഗ്യം എന്നിവയ്ക്ക് സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
ചർമ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ മത്സ്യത്തിൽ അടങ്ങിയിരിക്കുന്നു.
വാൾനട്ടിൽ ബയോട്ടിൻ, ബി വിറ്റാമിനുകൾ (ബി1, ബി6, ബി9), വിറ്റാമിൻ ഇ, ധാരാളം പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ തലയോട്ടിയെ പോഷിപ്പിക്കുക ചെയ്യുന്നു.