Health

തലച്ചോറിൻ്റെ ആരോഗ്യം

പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ മെച്ചപ്പെട്ട മസ്തിഷ്ക ആരോഗ്യത്തിനും ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

ഭക്ഷണങ്ങൾ

തലച്ചോറിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സൂപ്പർ ഫുഡുകളെ കുറിച്ചാണ് ഇനി പറയുന്നത്...

Image credits: Getty

പാലക് ചീര

ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് പാലക് ചീര.  ഓർമ്മശക്തി കൂട്ടാൻ മികച്ച ഭക്ഷണമാണിത്.

Image credits: Getty

ബ്ലൂബെറി

 ബുദ്ധി വികാസത്തിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ബ്ലൂബെറി. സ്മൂത്തിയായും സാലഡിലുമെല്ലാം ചേർത്ത് കഴിക്കാവുന്നതാണ്.

Image credits: Getty

ബ്രൊക്കോളി

ആവശ്യമായ ആൻ്റിഓക്‌സിഡൻ്റും വിറ്റാമിൻ കെയും അടങ്ങിയ ഭക്ഷണമാണ് ബ്രൊക്കോളി. ബുദ്ധിവളർച്ചയ്ക്ക് സഹായിക്കുന്ന ഭക്ഷണം കൂടിയാണിത്.
 

Image credits: Getty

തണ്ണിമത്തൻ വിത്ത്

ആൻ്റിഓക്‌സിഡൻ്റുകൾ, ഇരുമ്പ്, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് തണ്ണിമത്തൻ വിത്ത്. അവ തലച്ചോറിൻ്റെ പ്രവർത്തനത്തിന് പ്രധാനമാണ്. 

Image credits: Getty

ഡാർക്ക് ചോക്ലേറ്റ്

ഫ്ലേവനോയ്ഡുകൾ, കഫീൻ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഡാർക്ക് ചോക്ലേറ്റ്. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താൻ മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty

നട്സ്

ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ നട്സ് തലച്ചോറിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. 

Image credits: Getty

ഓറഞ്ച്

വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് ഓർമ്മശക്തി കൂട്ടുന്നതിന് സഹായകമാണ്.

Image credits: Getty

മുട്ട

കോളിൻ, ബി വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുൾപ്പെടെ തലച്ചോറിൻ്റെ പ്രവർത്തനത്തിന് പ്രധാനമായ നിരവധി പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിരിക്കുന്നു. 

Image credits: Getty
Find Next One