Health
ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് പോഷകഗുണമുള്ള ഭക്ഷണങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. കരുത്തുള്ള മുടിയ്ക്കായി ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ...
മുട്ടയുടെ വെള്ളയിൽ റൈബോഫ്ലേവിൻ, നിയാസിൻ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പ്രോട്ടീനുകളും ധാതുക്കളും മുടി വളർച്ചയെ വർധിപ്പിക്കാൻ സഹായിക്കുന്നു.
ബദാമിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും താരൻ, മുടി കേടുപാടുകൾ എന്നിവ തടയാനും സഹായിക്കും.
ധാന്യങ്ങളിൽ ഇരുമ്പ്, സിങ്ക്, ബി വിറ്റാമിനുകൾ എന്നിവയ്‌ക്കൊപ്പം ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ എ, വിറ്റാമിൻ ഇ എന്നിവ കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും അകാല നരയിൽ സംരക്ഷിക്കുകയും ചെയ്യുന്നു.
അവോക്കാഡോ ബയോട്ടിന്റെ മികച്ച ഉറവിടമാണ്. അവോക്കാഡോയിലെ പൊട്ടാസ്യം, മഗ്നീഷ്യം മുടി മിനുസമാർന്നതും തിളക്കമുള്ളതുമായി കാണാനും പൊട്ടുന്നത് തടയാനും സഹായിക്കും.
ചീര ആരോഗ്യകരമായ ഒരു പച്ച പച്ചക്കറിയാണ് പാലക്ക് ചീര. അതിൽ ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിനുകൾ എ, സി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടി വളർച്ചയ്ക്ക് പ്രധാനമാണ്.
തൈരിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ, സിങ്ക് എന്നിവ മുടിയെ കരുത്തുള്ളതാക്കുന്നു.