Health
ശരീരത്തിലെ അനിയന്ത്രിതമായ കോശവളർച്ചയാണ് ക്യാൻസർ രോഗമായി മാറുന്നത്. ചില ഭക്ഷണശീലങ്ങൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു.
ബേക്കൺ, സോസേജ് തുടങ്ങിയ സംസ്കരിച്ച മാംസങ്ങളിൽ പ്രിസർവേറ്റീവുകൾ, അഡിറ്റീവുകൾ, സോഡിയം എന്നിവ കൂടുതലാണ്. ഇവ കഴിക്കുന്നത് വൻകുടൽ ക്യാൻസർ സാധ്യത കൂട്ടുന്നു
ചുവന്ന മാംസങ്ങളായ ബീഫ്, പന്നിയിറച്ചി എന്നിവയിൽഇരുമ്പും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇതും വൻകുടൽ കാൻസർ വർദ്ധിപ്പിക്കുന്നു.
പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം ചിലതരം ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വലിയ അളവിൽ പഞ്ചസാര കഴിക്കുന്നത് സ്തനാർബുദം, വൻകുടൽ, പാൻക്രിയാറ്റിക് അർബുദം എന്നിവയ്ക്ക് കാരണമാകും.
പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് ഇനങ്ങൾ എന്നിവ പതിവായി കഴിക്കുന്നത് ക്യാൻസറിനുള്ള അപകട ഘടകങ്ങളാണ്.
എണ്ണകൾ ആവർത്തിച്ച് ചൂടാക്കുന്നത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഐസിഎംആർ പറയുന്നു
ഉയർന്ന അളവിൽ ഉപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആമാശയ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.