എപ്പോഴും മറ്റുള്ളവരില്‍ നിന്ന് മാറി തനിയെ ഇരിക്കേണ്ട. കുറച്ച് സോഷ്യല്‍ ആകാനും ആരോഗ്യകരമായ സൗഹൃദങ്ങളില്‍ ആകാനും ശ്രമിക്കുക
Image credits: Getty
നെഗറ്റിവിറ്റി
എപ്പോഴും തന്നെക്കുറിച്ച് മോശമായി ചിന്തിക്കുകയോ, മോശമായ വിധിയെഴുത്തിലേക്ക് വരികയോ ചെയ്യുന്നുണ്ടെങ്കില്‍ അത് നിര്‍ത്തുക. പോസിറ്റീവായും സ്വയം വിലയിരുത്താൻ പഠിക്കുക
Image credits: Getty
ഉറക്കം
വിഷാദത്തിനൊപ്പം ഉറക്കമില്ലായ്മ കൂടിയുണ്ടെങ്കില്‍ നിര്‍ബന്ധമായും ഇത് പരിഹരിക്കുക. ഡോക്ടറുടെ സഹായം ആവശ്യമെങ്കില്‍ അത് തേടുക. ഉറക്കം എന്തായാലും ഉറപ്പിക്കണം
Image credits: Getty
ഭക്ഷണം
വിഷാദമുള്ളവര്‍ കഴിവതും ആരോഗ്യകരമായ, പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിക്കണം. ധാരാളം പച്ചക്കറികളും പഴങ്ങളും നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തണം
Image credits: Getty
ലഹരി
മദ്യമോ മറ്റ് ലഹരി വസ്തുക്കളോ വിഷാദമുള്ളവര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് വിഷാദത്തിന്‍റെ പ്രയാസങ്ങളെ ഇരട്ടിപ്പിക്കും
Image credits: Getty
വ്യായാമം
കായികാധ്വാനമോ വ്യായാമമോ ഇല്ലാതിരിക്കുന്നതും വിഷാദമുള്ളവര്‍ക്ക് നല്ലതല്ല. അതിനാല്‍ നിര്‍ബന്ധമായും വ്യായാമം ചെയ്യുക
Image credits: Getty
സെല്‍ഫ്-കെയര്‍
വിഷാദമുള്ളവര്‍ സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ കുറയ്ക്കും. ഇത് ബോധപൂര്‍വം മാറ്റുക. കുളി, മുടി-സ്കിൻ പരിപാലനം, വസ്ത്രം വൃത്തിയാക്കല്‍ എല്ലാം ഒരു ചികിത്സ പോലെ തന്നെ ചെയ്യുക.