Health
അർബുദത്തെ പലരും പേടിയോടെയാണ് കാണുന്നത്. ക്യാൻസർ അഥവാ അർബുദം ഇന്നൊരു മാറാരോഗമല്ല. അർബുദം നേരത്തെ കണ്ടെത്തുന്നത് ക്യാൻസറിനെ തടയുന്നതിന് സഹായിക്കുന്നു.
പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണക്രമം, പാരമ്പര്യം തുടങ്ങിയവ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
പുരുഷന്മാരെ ബാധിക്കുന്ന അർബുദങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അർബുദമാണ് പ്രോസ്റ്റേറ്റ് കാൻസർ. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വികസിക്കുന്ന അർബുദമാണിത്.
പുരുഷന്മാരെ ബാധിക്കുന്ന മറ്റൊരു ക്യാൻസറാണ് ശ്വാസകോശാർബുദം. പുകവലിയും വായു മലിനീകരണവും ലങ് ക്യാൻസറിനുള്ള പ്രധാനപ്പെട്ട രണ്ട് കാരണങ്ങളാണ്.
പുരുഷന്മാരെ ബാധിക്കുന്ന മറ്റൊരു അർബുദമാണ് വൻകുടൽ കാൻസർ. ചെറുപ്പക്കാരില്‍ വൻകുടൽ കാൻസർ ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
കരൾ കാൻസറിൻ്റെ ഏറ്റവും സാധാരണമായ രൂപമായ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്.
പുകവലിയും ചില രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതുമായി ബന്ധപ്പെട്ട പുരുഷന്മാരെ ബാധിക്കുന്ന മറ്റൊരു അർബുദമാണ് മൂത്രാശയ ക്യാൻസർ.