Health
റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതത്തിന്‍റെ സാധാരണയായി കണ്ടുവരുന്ന 5 ലക്ഷണങ്ങള്‍ ഇവയാണ്.
റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ ഏറ്റവും പ്രധാന ലക്ഷണമാണ് സന്ധിവേദനയും ചലിക്കാനുള്ള ബുദ്ധിമുട്ടും.
സന്ധികളിലെ സൈനോവിയൽ ലൈനിങിന് കട്ടികൂടുന്നത് മൂലമാണിങ്ങനെ സംഭവിക്കുന്നത്.
ക്ഷീണവും തളര്‍ച്ചയുമാണ് മറ്റൊരു ലക്ഷണം.
ഗുരുതരമായ സന്ധി വീക്കത്തില്‍ വിശ്രമത്തിന് ശേഷവും ഈ ക്ഷീണം അനുഭവപ്പെടാം.
വിരലുകളോ കൈത്തണ്ടകളോ വളയുന്നത് ഒരു ലക്ഷണമാണ്.
സന്ധികളെ മാത്രം ബാധിക്കുന്നതല്ല റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. ഇടക്കിടെ ഉണ്ടാകുന്ന ചെറിയ പനി, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക എന്നിവ ലക്ഷണങ്ങളാണ്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.