Health

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
 

Image credits: Getty

മഞ്ഞൾ

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മഞ്ഞൾ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിച്ചേക്കാം.
 

Image credits: Getty

ഇഞ്ചി

ഇഞ്ചിയിലെ ജിഞ്ചറോൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ദിവസവും ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് വിവിധ രോ​​​ഗങ്ങളെ തടയുന്നു.
 

Image credits: Getty

കുരുമുളക്

കുരുമുളക് ഒരു മെറ്റബോളിസം ബൂസ്റ്ററാണ്. കുരുമുളകിൽ കാണപ്പെടുന്ന പൈപ്പറിൻ എന്ന സംയുക്തം ശരീരത്തിൻ്റെ ഉപാപചയ നിരക്ക് ഉത്തേജിപ്പിക്കുകയും അധിക കലോറികൾ കുറയ്ക്കുകയും ചെയ്യും. 

Image credits: Getty

ജീരകം

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ജീരകം. ജീരകം വിശപ്പ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: Pinterest

കറുവപ്പട്ട

ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താനും കറുവപ്പട്ടയ്ക്ക് കഴിയും. അടിവയറ്റിൽ അടി‍‍ഞ്ഞ് കൂടിയ കൊഴുപ്പിനെ എളുപ്പം കുറയ്ക്കും. 

Image credits: Freepik
Find Next One