Health
ശരീരഭാരം പെട്ടെന്ന് കൂടുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങൾ
കാരണം എന്താണെന്ന് അറിയില്ല. വളരെ പെട്ടെന്നാണ് ശരീരഭാരം കൂടിയത് ഇങ്ങനെ പറയുന്ന ചിലരെ നിങ്ങൾ കണ്ടിട്ടുണ്ടാകും.
പ്രതീക്ഷിക്കാതെ ഭാരം കൂടുന്നതിന് പിന്നിലെ ചില കാരണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഉറക്കമില്ലായ്മ ശരീരഭാരം പെട്ടെന്ന് കൂട്ടുന്നതിന് പിന്നിലുള്ള പ്രധാനപ്പെട്ട കാരണമാണ്.
ഹോര്‍മോണ്‍ വ്യതിയാനവും ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കുന്നു.
പെട്ടെന്ന് ശരീരഭാരം കൂടുന്നത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. വരണ്ട ചർമ്മം, ക്ഷീണം, മലബന്ധം, മുടി കൊഴിച്ചിൽ, സന്ധികളിൽ വേദന തുടങ്ങിയവ ഇതിന്റെ ലക്ഷണമാണ്.
ചില മരുന്നുകളുടെ ഉപയോഗവും ഭാരം വളരെ പെട്ടെന്ന് കൂട്ടാം.
സമ്മർദ്ദം കോർട്ടിസോളിൻ്റെ അളവ് ഉയർത്തുന്നു. ഇത് ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇതും ഭാരം കൂട്ടുന്നതിന് കാരണമാകുന്നു.