Health
പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ആദ്യപടി രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാണെന്ന് ഉറപ്പാക്കുക എന്നതാണ്.
ബ്ലഡ് ഷുഗർ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് മികച്ച ഔഷധ ഇലകൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
പ്രമേഹത്തെ നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഈ ഔഷധ ഇലകൾ മികച്ചതാണ്.
പാവയ്ക്കയുടെ ഇലകളിൽ പോളിപെപ്റ്റൈഡ്-പി, ചരാൻ്റിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഉലുവ ഇലയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായകരമാണ്.
കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങളും ആൻ്റിഓക്‌സിഡൻ്റുകളും ഇൻസുലിൻ പ്രവർത്തനം വർദ്ധിപ്പിക്കാനും ഗ്ലൂക്കോസിൻ്റെ അളവ് ലഘൂകരിക്കാനും സഹായിക്കുന്നു.
ആര്യവേപ്പില രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന മികച്ച ഔഷധ ഇലകളിൽ ഒന്നാണ്. ഇതിൽ ട്രൈറ്റെർപെനോയിഡുകൾ, ഗ്ലൈക്കോസൈഡുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മികച്ചതാണ് പേരയ്ക്കയുടെ ഇല. പേരയ്ക്കയുടെ ഇലകൾ പ്രമേഹരോഗികൾക്ക് ആരോഗ്യകരമാണ്.