Health

സ്ട്രെസ്

എപ്പോഴും സ്ട്രെസ് അനുഭവിക്കുന്നവരില്‍ 'കോര്‍ട്ടിസോള്‍' ഹോര്‍മോണ്‍ കൂടുതലായി കാണും. ഇത് നമ്മുടെ സൗന്ദര്യത്തെ മോശമായി ബാധിക്കുന്നു

Image credits: Getty

മാനസികാരോഗ്യം

മാനസികാരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധയില്ലെങ്കിലും അത് പെട്ടെന്ന് ചര്‍മ്മത്തില്‍ പ്രതിഫലിക്കുകയും പ്രായം തോന്നിക്കുകയും ചെയ്യാം. മാനസികസന്തോഷമാണ് ഇതിന് പ്രതിവിധി

Image credits: Getty

ഉറക്കം

പതിവായി ഉറക്കം ലഭിക്കുന്നില്ല, സുഖകരമായി ഉറങ്ങുന്നില്ല എങ്കില്‍ അതും ചര്‍മ്മത്തിന്‍റെ അഴരും ഓജസും കെടുത്തും. ഇതും പ്രായക്കൂടുതല്‍ തോന്നിക്കാൻ കാരണമാകും

Image credits: Getty

വെയില്‍

അധികസമയം വെയിലേല്‍ക്കുന്നതും ചര്‍മ്മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിക്കാം. സണ്‍സ്ക്രീൻ, സണ്‍ഗ്ലാസ്, കുട എന്നിവയുടെ ഉപയോഗം ഏറെ നല്ലതാണ്

Image credits: Getty

പുകവലി

പുകവലിക്കുന്നവരിലും പെട്ടെന്ന് പ്രായക്കൂടുതല്‍ തോന്നാം. കാരണം ചര്‍മ്മത്തിന്‍റെ ഭംഗിക്കും ആരോഗ്യത്തിനുമാവശ്യമായ  കൊളാജെൻ പ്രോട്ടീനെയാണ് പുകവലി ബാധിക്കുന്നത്

Image credits: Getty

ഭക്ഷണം

അനാരോഗ്യകരമായ ഭക്ഷണരീതിയാണ് നാം പിന്തുടരുന്നതെങ്കില്‍ അതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുകയും പ്രായക്കൂടുതല്‍ തോന്നിക്കുകയും ചെയ്യാം. ആവശ്യത്തിന് വെള്ളവും ഉറപ്പുവരുത്തുക

Image credits: Getty

വ്യായാമമില്ലായ്മ

കായികാധ്വാനമോ വ്യായാമമോ ഒന്നുമില്ലാതെ തുടരുന്ന അലസജീവിതവും പ്രായക്കൂടുതല്‍ തോന്നിക്കുന്നതിന് വളരെയധികം കാരണമാകും

Image credits: Getty

സ്കിൻ കെയര്‍

ചര്‍മ്മത്തെ ഒരു രീതിയിലും പരിപാലിക്കുകയോ പരിഗണിക്കുകയോ ചെയ്യാത്ത രീതിയും പ്രായക്കൂടുതല്‍ തോന്നിക്കാൻ കാരണമായി വരും

Image credits: Getty
Find Next One