Health

ഉയർന്ന രക്തസമ്മർദ്ദം

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
 

Image credits: Getty

ഉപ്പ്

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമിൽ താഴെ ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. 
 

Image credits: Getty

എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍ ഉപ്പും കൊഴുപ്പും കൂടുതലായിരിക്കും. അതിനാല്‍ ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഇത്തരം ഭക്ഷണങ്ങളും ഒഴിവാക്കുക. 

Image credits: Getty

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്സും ഒഴിവാക്കുന്നതാണ്  രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്ലത്. ഇത്തരം ജങ്ക് ഫുഡില്‍ ഉപ്പിന്റെ അളവ് കൂടുതലാണ്.
 

Image credits: Getty

റെഡ് മീറ്റ്

മട്ടൻ, ബീഫ് തുടങ്ങിയ റെഡ് മീറ്റും ഒഴിവാക്കുക. ഇവ കൊളസ്ട്രോള്‍ കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാനും കാരണമാകും. 

Image credits: Getty

പഞ്ചസാര

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും മധുര പാനീയങ്ങളും പരിമിതപ്പെടുത്തുന്നതാണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ നല്ലത്. 

Image credits: Getty

അച്ചാറുകൾ

അച്ചാറുകൾ പരമാവധി ഒഴിവാക്കുക. കാരണം അവയിൽ ഉപ്പും എണ്ണയുടെയും അളവ് കൂടുതലായിരിക്കും.

Image credits: social media

മുടിയ്ക്കും നഖത്തിനും ശീലമാക്കാം ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ

വൃക്കകളെയും കരളിനെയും ആരോ​ഗ്യത്തോടെ സംരക്ഷിക്കുന്നതിന് ഇവ കുടിക്കാം

ഭാരം കൂടുന്നതിന്റെ പ്രധാനപ്പെട്ട ആറ് കാരണങ്ങൾ

ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ