Health
ബ്ലഡ് ക്യാൻസറിന്‍റെ പ്രാരംഭ ലക്ഷണങ്ങളെ അറിയാം:
രക്താർബുദം ബാധിച്ച ഒരാൾക്ക് ആവർത്തിച്ചുള്ള അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗപ്രതിരോധശേഷിയും കുറവാകും.
ചെറിയ മുറിവുകളിൽ നിന്ന് നീണ്ട രക്തസ്രാവം അനുഭവപ്പെടുന്നതിനെ നിസാരമായി കാണേണ്ട.
മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും സൂക്ഷിക്കേണ്ടതാണ്.
എല്ലുകളിലോ സന്ധികളിലോ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അവഗണിക്കരുത്.
രക്താര്‍ബുദം ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കുകയും ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും.
അകാരണമായി ശരീരഭാരം കുറയുന്നതും രക്താർബുദത്തിന്റെ ഒരു സൂചനയാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.