Health
കേരളത്തിൽ ഫാറ്റി ലിവർ രോഗികളുടെ എണ്ണം കൂടുന്നു
കേരളത്തിൽ ഫാറ്റി ലിവർ രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. മദ്യപാനവും അനാരോഗ്യകരമായ ജീവിതശൈലിയുമാണ് ഫാറ്റി ലിവർ രോഗം പിടിപെടുന്നതിന് പിന്നിലെ ചില കാരണങ്ങൾ.
ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ സ്റ്റഡി ഓഫ് ലിവറിൻ്റെ (INASL-2024) 32-ാമത് വാർഷിക ശാസ്ത്ര യോഗത്തിൽ അവതരിപ്പിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
ആരോഗ്യകരമായ ഭാരം നിലനിർത്തുകയും പതിവായുള്ള വ്യായാമത്തിലൂടെയും കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താമെന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎൻട്രോളജി പ്രസിഡൻ്റ് ഡോ. മാത്യു ഫിലിപ്പ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഡീടോക്സ് പാനീയങ്ങൾ കരളിനെ സംരക്ഷിക്കുമെന്നതിന് ശാസ്ത്രീയമായി തെളിവുകളൊന്നുമില്ലെന്ന് ഡോ രാജീവ് ജയദേവൻ പറഞ്ഞു.
ആൽക്കഹോൾ പോലുള്ള കരളിനെ തകരാറിലാക്കുന്ന പദാർത്ഥങ്ങൾ കഴിക്കുന്നത് ഒഴിവാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ചീര, റാഗി, ബദാം, അവാക്കാഡോ, ഗ്രീൻ ടീ, വെളുത്തുള്ളി തുടങ്ങിയ ഭക്ഷണങ്ങൾ കരൾ രോഗങ്ങൾ തടയും.
പിസ്സ, റെഡ് മീറ്റ്, സോഡ, മറ്റ് ജങ്ക് ഫുഡുകൾ തുടങ്ങിയവ കരളിൻ്റെ ആരോഗ്യത്തെ തകരാറിലാക്കാം.
സംസ്കരിച്ച ഭക്ഷണങ്ങളിലും പാനീയങ്ങളിലും ഒളിഞ്ഞിരിക്കുന്ന പഞ്ചസാര കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇടയാക്കും.
പതിവായി മെഡിക്കൽ ചെക്കപ്പുകൾ ചെയ്യുന്നത് ഫാറ്റി ലിവർ രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കും.