Health
കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗവസ്ഥയാണ് ഫാറ്റി ലിവർ. ഇത് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം എന്നിവയ്ക്ക് കാരണമാകും.
ഇന്ത്യക്കാരിൽ മൂന്നിൽ ഒരാൾക്ക് ഫാറ്റി ലിവർ ഉണ്ട്. പലപ്പോഴും അനാരോഗ്യകരമായ ശീലങ്ങളാണ് ഫാറ്റി ലിവർ ഉണ്ടാകുന്നതിന് പിന്നിലെ ഒരു കാരണമെന്ന് വിദഗ്ധർ പറയുന്നു.
ഉദാസീനമായ ജീവിതശൈലി, ജങ്ക് ഫുഡിൻ്റെ ഉപയോഗം, വ്യായാമക്കുറവ് എന്നിവയാണ് ഫാറ്റി ലിവർ രോഗത്തിനുള്ള പ്രധാന കാരണങ്ങളാണ്.
ഭാരം കുറയ്ക്കുക ഫാറ്റി ലിവറിനെ തടയുന്നതിനുള്ല പ്രധാന മാർഗമെന്ന് പറയുന്നതെന്ന് വിദഗ്ധർ പറയുന്നു.
ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാൻ ഇവ കഴിക്കാം.
കാപ്പി കുടിക്കുന്നത് കരളിനെ സംരക്ഷിക്കാൻ സഹായിക്കും.
ബീൻസും സോയയും ഫാറ്റി ലിവറിനെ ചെറുക്കാൻ സഹായിക്കും.
സാൽമൺ, മത്തി, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലാണ്.
ഓട്‌സ് പോലുള്ള ധാന്യങ്ങൾ ഫാറ്റി ലിവർ സാധ്യത കുറയ്ക്കും.
മഞ്ഞളിലെ സജീവ ഘടകമാണ് കുർക്കുമിൻ. ഇത് വിവിധ കരൾ രോഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.
വെളുത്തുള്ളി ഫാറ്റി ലിവറിനെ ചെറുക്കാൻ ഫലപ്രദമാണ്.