Health
ഉറക്കക്കുറവ് ചര്‍മ്മത്തെ മോശമാക്കുകയും പ്രായക്കൂടുതൽ തോന്നാന്‍ വഴിയൊരുക്കുകയും ചെയ്യും. അതിനാല്‍ രാത്രി 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.
ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിലും മുഖത്ത് പ്രായം കൂടുതല്‍ തോന്നിക്കാം. അതിനാല്‍ വെള്ളം ധാരാളം കുടിക്കാം.
വ്യായാമക്കുറവ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനെയും ബാധിക്കാം. അതിനാല്‍ പതിവായി വ്യായാമം ചെയ്യാം.
പഞ്ചസാരയുടെ അമിത ഉപയോഗം മൂലവും ചര്‍മ്മത്തില്‍ ചുളിവുകള്‍ വരാനും മുഖത്ത് പ്രായം കൂടുതല്‍ തോന്നിക്കാനും കാരണമാകും.
മാനസിക സമ്മര്‍ദ്ദം മൂലവും ചര്‍മ്മത്ത് പ്രായം കൂടുതല്‍ തോന്നിക്കാം.
അമിത മദ്യപാനവും ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ മദ്യപാനം ഒഴിവാക്കാം.
പുകവലിക്കുന്നവരില്‍ ചർമ്മത്തില്‍ ചുളിവുകളും വരകളും നേരത്തെ വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പുകവലി പരമാവധി ഒഴിവാക്കുക.
അമിതമായി വെയില്‍ ഏല്‍ക്കുന്നതും സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കാതിരിക്കുന്നതും ചര്‍മ്മത്തെ ബാധിക്കും.
വിദ്യയുടെ ഈ മാറ്റം ആരാധകരെ ഞെട്ടിച്ചു, വെയ്റ്റ് ലോസ് ടിപ്സ് ഇതൊക്കെ
രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ നോക്കുന്ന ശീലമുണ്ടോ?
ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ ഈ എട്ട് ഭക്ഷണങ്ങൾ കൊടുക്കാം