Health
ഫാറ്റി ലിവർ തടയാൻ കഴിക്കേണ്ട എട്ട് പഴങ്ങൾ
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗമാണ് ഫാറ്റി ലിവർ. കരൾ രോഗങ്ങളെ തടയുന്നതിൽ പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്.
ഫാറ്റി ലിവർ തടയാനും കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കഴിക്കേണ്ട പഴങ്ങൾ.
ഫാറ്റി ലിവർ മൂലമുണ്ടാകുന്ന കരൾ തകരാറുകൾ പരിഹരിക്കാനും മുന്തിരി സഹായിക്കുന്നു.
ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ കരൾ രോഗങ്ങളെ അകറ്റി നിർത്താം. ആപ്പിളിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളമായി അടങ്ങിയ അവാക്കാഡോ കരൾ രോഗങ്ങളെ തടയുന്നു.
സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്ബെറി എന്നിവയിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിൻ്റെ ആരോഗ്യത്തിന് സഹായിക്കുന്നു.
വിറ്റാമിനുകളും എൻസൈമുകളും കൊണ്ട് സമ്പുഷ്ടമായ പപ്പായ ഹൃദയത്തിനും ദഹനത്തിനും രോഗപ്രതിരോധ സംവിധാനത്തിനും നല്ലതാണ്.
പോഷകങ്ങൾ അടങ്ങിയ കിവി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല കരളിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ പ്രതിരോധശേഷി കൂട്ടുന്നതിനും കരൾ രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു.