Health
കൃത്യമായി വ്യായാമം ചെയ്യുന്നത് നടുവേദന കുറയ്ക്കാന്‍ സഹായിച്ചേക്കാം. യോഗ, എയ്‌റോബിക്‌സ്, നീന്തൽ തുടങ്ങിയവ ചെയ്യുന്നത് നടുവേദന കുറയ്ക്കാം.
ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണെങ്കില്‍, എപ്പോഴും നിവര്‍ന്ന് ശരിയായ പോസ്ചറില്‍ ഇരിക്കുക. പുറകിലെ പേശികൾ, ഡിസ്കുകൾ, ലിഗമെന്‍റുകള്‍ എന്നിവയിലെ ആയാസം കുറയ്ക്കാൻ ഇത് സഹായിക്കും.
ഐസ് പാക്ക് വയ്ക്കുന്നത് നടുവേദനയെ ശമിപ്പിക്കാന്‍ സഹായിക്കും.
ഹീറ്റ് പാഡ് വയ്ക്കുന്നതും നടുവേദന കുറയാന്‍ സഹായിച്ചേക്കാം.
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. ഇത് നടുവിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
അമിതമായി ഉത്കണ്ഠ അനുഭവിക്കുന്നവരില്‍ നടുവേദന ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക.
രാത്രിയിൽ 7-9 മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുക.
വിട്ടുമാറാത്ത നടുവേദന കാണുന്നപക്ഷം നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.