Health
ഈ ഡ്രെെ ഫ്രൂട്ട് കഴിക്കൂ, ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാം
ഉദാസീനമായ ജീവിതശെെലി മൂലം ഇന്ന് പലരിലും പിടിപെടുന്ന രോഗമാണ് കൊളസ്ട്രോൾ. ഉയർന്ന കൊളസ്ട്രോൾ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക.
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഈന്തപ്പഴം പ്രധാന പങ്കാണ് വഹിക്കുന്നത്.
ഭക്ഷണത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കുമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. അവയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി6, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ഈന്തപ്പഴത്തിലെ ഫൈബർ ഉള്ളടക്കം ദഹനത്തെ സഹായിക്കുകയും ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
ഈന്തപ്പഴത്തിലെ ഫ്ലേവനോയിഡുകൾ, കരോട്ടിനോയിഡുകൾ, ഫിനോളിക് ആസിഡ് തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ പൊട്ടാസ്യം അത്യാവശ്യമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലൂടെ രക്തക്കുഴലുകളിലെ ആയാസം കുറയ്ക്കാനും കഴിയും.