പഴങ്ങളും പച്ചക്കറികളും പോഷകങ്ങളാൽ സമ്പുഷ്ടമാണ്. അതിനാൽ അവ നല്ല ആരോഗ്യവും പ്രതിരോധശേഷിയും നിലനിർത്തുന്നതിന് ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാകണം.
Image credits: Getty
പച്ചക്കറികൾ
പ്രതിരോധശേഷി കൂട്ടാൻ പച്ചക്കറികൾ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പച്ചക്കറികൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്.
Image credits: Getty
ചീര
വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പന്നമായ ചീര രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന പച്ചക്കറിയാണ്.
Image credits: Getty
കാപ്സിക്കം
വിറ്റാമിൻ സി അടങ്ങിയ കാപ്സിക്കം പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
Image credits: Getty
ബ്രോക്കോളി
ബ്രോക്കോളിയിൽ കാണപ്പെടുന്ന സൾഫോറാഫെയ്ൻ എന്ന സംയുക്തം രോഗപ്രതിരോധശേഷി കൂട്ടുന്നു.
Image credits: Getty
കാരറ്റ്
ഹൃദ്രോഗം തടയാൻ സഹായിക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം കാരറ്റിൽ അടങ്ങിയിട്ടുണ്ട്. അവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
Image credits: Getty
പാവയ്ക്ക
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് പാവയ്ക്ക സഹായിക്കുന്നു.
Image credits: Getty
വെണ്ടയ്ക്ക
വിറ്റാമിൻ എ, സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ വെണ്ടയ്ക്ക പ്രതിരോധശേഷി കൂട്ടുന്നതിന് സഹായകമാണ്.